05:03pm 18 October 2026
NEWS
ഫോക്കസ് ക്രിക്കറ്റ് ലീഗ്: ലോഗോ പ്രകാശനവും താരലേലവും നടന്നു
18/10/2026  12:57 PM IST
nila
ഫോക്കസ് ക്രിക്കറ്റ് ലീഗ്: ലോഗോ പ്രകാശനവും താരലേലവും നടന്നു

 

ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോക്കസ് ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനവും താരലേലവും ഫോക്കസ് വില്ലയിൽ നടന്നു. ഫോക്കസ് ഖത്തർ സി.ഇ.ഒ. സഫീറുസ്സലാം ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. ഫോക്കസ് ഖത്തർ ഇവൻ്റ് മാനേജർ റഷീഖ് ബക്കർ ചടങ്ങിന് നേതൃത്വം നൽകി. സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഡോ. റസീൽ, അമീനുറഹ്മാൻ, ആഷിഖ്, ഹാഫിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളിലേക്കായി 96 താരങ്ങളെ ഉൾപ്പെടുത്തിയുള്ള ലേലമാണ് സംഘടിപ്പിച്ചത്. ടീമുകളുടെ മാനേജർമാരും ഐക്കൺ കളിക്കാരും സംഘാടകരും പങ്കെടുത്തു. ലേല നടപടികൾക്ക് മിദ്‌ലാജ് ലത്തീഫ് നേതൃത്വം നൽകി.ഹാരിസ് പി.ടി,മൊയ്തീൻ ഷാ, ഷംസീർ,അസ്‌ലം താജ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഫോക്കസ് നൈറ്റ് റൈഡേഴ്സ്, ഫോക്കസ് സ്ട്രൈക്കേഴ്സ്, ഫോക്കസ് ഹറിക്കെയ്ൻസ്, ഫോക്കസ് സൂപ്പർ കിങ്സ്, ഫോക്കസ് സൂപ്പർ ജയന്റ്സ്, ഫോക്കസ് ചലഞ്ചേഴ്സ് എന്നിവയാണ് ലീഗിലെ ആറ് ടീമുകൾ.

ലോഗോ പ്രകാശനവും താരലേലവും പൂർത്തിയായതോടെ ഫോക്കസ് ക്രിക്കറ്റ് ലീഗിന്റെ തുടർ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img